ടെഹ്റാൻ: ഇറാനിലെ മിസൈൽ കേന്ദ്രങ്ങളെ ലക്ഷ്യമാക്കി അമേരിക്ക ശക്തമായ വ്യോമാക്രമണം നടത്തി. ഭൂമിക്കടിയിലേക്ക് തുളച്ചുകയറുന്ന ശേഷിയുള്ള ഏകദേശം 2,268 കിലോഗ്രാം ഭാരമുള്ള ‘ഡീപ് പെനട്രേറ്റർ’ ബോംബുകളാണ് തീരപ്രദേശങ്ങളിലെ രഹസ്യ കേന്ദ്രങ്ങൾക്കെതിരെ പ്രയോഗിച്ചത്. ......
ടെഹ്റാൻ: ഇറാന്റെ ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനി (67) കൊല്ലപ്പെട്ടതായി ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിലാണ് അലി ലാരിജാനി കൊല്ലപ്പെട്ടത്. ......
വാഷിങ്ടൺ: ക്യൂബൻ പ്രസിഡന്റ് മിഗ്വൽ ഡിയാസ് കാനൽ അധികാരത്തിൽ നിന്ന് മാറണമെന്ന് അമേരിക്കൻ ഭരണകൂടം ആവശ്യപ്പെട്ടതായി റിപ്പോർട്ട്. ന്യൂയോർക്ക് ടൈംസ് ആണ് ഈ വിവരം പുറത്തുവിട്ടത്. ......
ജറുസലം: ഇറാന്റെ സുരക്ഷാ കൗൺസിൽ സെക്രട്ടറിയും ഇറാൻ പ്രത്യാക്രമണങ്ങളുടെ സൂത്രധാരനുമായ അലി ലാരിജാനി കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. ഇറാൻ ഭരണകൂടത്തിലെ പ്രമുഖനായ അലി ലാരിജാനി കൊല്ലപ്പെട്ടെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് പറഞ്ഞു. ഇസ്രയേൽ ഇറാനിൽ രാത്രി നടത്തിയ ആക്രമണത്തിലാണ് അലി ലാരിജാനി കൊല്ലപ്പെട്ടത് എന്നാണ് റിപ്പോർട്ട്. അതേസമയം, അലി ലാരിജാനി ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടോ അതോ പരുക്കേറ്റോ എന്ന കാര്യത്തിൽ വ്യക്തതയില്ലെന്ന് ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്യുന്നു.
അലി ലാരിജാനി കൊല്ലപ്പെട്ടെന്ന വാർത്തകളോട് ഇറാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. ......
വാഷിങ്ടൺ: ഹോർമുസ് കടലിടുക്ക് പിടിച്ചെടുക്കാനുള്ള നിർദ്ദേശത്തെ പിന്തുണയ്ക്കാത്ത സഖ്യകക്ഷികളെ രൂക്ഷമായി വിമർശിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഈ നിർണായക എണ്ണപ്പാത സംരക്ഷിക്കാൻ അമേരിക്കയ്ക്ക് കഴിവുണ്ടെന്ന് ട്രംപ് പറഞ്ഞു. ......
ടെൽ അവീവ്: ഇറാൻ ജനതയ്ക്ക് പുതുവത്സരാശംസകൾ നേർന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇറാനിയൻ പുതുവർഷമായ നൗറൂസ് സംബന്ധിച്ചായിരുന്നു നെതന്യാഹു വീഡിയോ സന്ദേശത്തിലൂടെയാണ് ആശംസ അറിയിച്ചത്. ......
ടെഹ്റാൻ: ഇറാന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ ഖാർഗ് ദ്വീപ് പിടിച്ചെടുക്കാൻ അമേരിക്കൻ നീക്കമെന്ന് റിപ്പോർട്ട്. ഇറാന്റെ ഏറ്റവും നിർണായകമായ എണ്ണ കയറ്റുമതി കേന്ദ്രമായ ഈ ദ്വീപ് പിടിച്ചെടുക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആലോചിക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇസ്രയേൽ - അമേരിക്കൻ സഖ്യം ഇറാനെതിരെ ശക്തമായ ആക്രമണം നടത്തുന്നതിനിടെയാണ് ഈ നീക്കം ചർച്ചയായിരിക്കുന്നത്. ......
ജറുസലേം: താൻ കൊല്ലപ്പെട്ടുവെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച അഭ്യൂഹങ്ങൾക്ക് മറുപടിയായി വീഡിയോ പങ്കുവെച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. താൻ സുരക്ഷിതനാണെന്നും പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്നും നെതന്യാഹു വ്യക്തമാക്കുന്നതാണ് പുതിയ വീഡിയോ.
മാർച്ച് 13-ന് പുറത്തുവന്ന ഒരു വീഡിയോയെ തുടർന്നാണ് നെതന്യാഹുവിനെ കുറിച്ച് സംശയങ്ങൾ സമൂഹമാധ്യമങ്ങളിൽ ഉയർന്നത്. ......
ടെഹ്റാൻ: പശ്ചിമേഷ്യയിലെ യുഎസ് സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമാക്കി ഇറാൻ അത്യാധുനിക മിസൈലുകൾ പ്രയോഗിച്ചതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഏറെ വിനാശകാരിയായ ‘സെജ്ജിൽ’ ബാലിസ്റ്റിക് മിസൈൽ ഇറാൻ ഉപയോഗിച്ചതെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. ......
അമേരിക്കൻ സൈനിക വിമാനങ്ങൾക്ക് തങ്ങളുടെ വ്യോമപരിധി ഉപയോഗിക്കാൻ നിയന്ത്രണം ഏർപ്പെടുത്തി സ്വിറ്റ്സർലൻഡ്. പശ്ചിമേഷ്യയിലെ യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് സ്വിറ്റ്സർലൻഡ് അമേരിക്കൻ യുദ്ധവിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയത്. സായുധ സംഘർഷങ്ങളിൽ നിഷ്പക്ഷത പാലിക്കുന്ന രാജ്യത്തിന്റെ പാരമ്പര്യം ചൂണ്ടിക്കാട്ടിയാണ് ഈ തീരുമാനം.
അമേരിക്കൻ നിരീക്ഷണ വിമാനങ്ങൾ രാജ്യത്തിന് മുകളിലൂടെ പറക്കാൻ നൽകിയ രണ്ട് അപേക്ഷകൾ ഞായറാഴ്ച തള്ളിക്കളഞ്ഞെന്ന് സ്വിസ് ഭരണകൂടം വ്യക്തമാക്കി. ......